തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിനു തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിതയാത്ര ഒരുക്കാനും ഈ പദ്ധതി പ്രയോജനപ്പെടും. കേരളത്തിന്റെ വ്യാവസായികനഗരമായ കൊച്ചിയില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവയ്പുകൂടിയാണിതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിനു തുടക്കമായി
01:46 AM Oct 20, 2020 | Deepika.com