കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടു സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെതിരേ ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിൽ വാദം പൂര്‍ത്തിയായി. വാദം കേട്ട ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി വിധി പറയാനായി മാറ്റി.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ ലൈഫ് മിഷന് കേസില്‍ പ്രതികളാണ്. വിദേശസഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയിലാണു സിബിഐ കേസെടുത്തത്.
ലൈഫ് മിഷന്: കേസ് റദ്ദാക്കരുതെന്ന ഹര്‍ജിയിൽ വാദം പൂർത്തിയായി
01:38 AM Oct 20, 2020 | Deepika.com