കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തില്‍ കസ്റ്റംസിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച മൊഴിപ്പകര്‍പ്പ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുകയും പിന്നീട് അവര്‍തന്നെ ഇതു പുറത്തുവിടുകയും ചെയ്ത സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയിലാണു ഹര്‍ജി സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസിൽ മൊഴിചോർച്ച: നടപടി ആവശ്യപ്പെട്ടു ഹര്‍ജി
01:21 AM Oct 20, 2020 | Deepika.com