കെ.എം. ഷാജിക്ക് വധഭീഷണി
01:21 AM Oct 20, 2020 | Deepika.com
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്ക് വധഭീഷണി. തനിക്ക് വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കെ.എം. ഷാജി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകി. കണ്ണൂരിലെ ചില ഗുണ്ടാസംഘങ്ങളുടെ തർക്കത്തിന്റെ ഫലമായി തനിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖകൾ അടക്കമാണ് പരാതി നൽകിയതെന്ന് കെ.എം. ഷാജി പറഞ്ഞു.