കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കെ. സുരേന്ദ്രന്
01:21 AM Oct 20, 2020 | Deepika.com
കോഴിക്കോട്: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് ഉറപ്പായി. ഇപ്പോള്‍ ശിവശങ്കറിനെ ചോദ്യംചെയ്യുന്നത് വൈകിക്കാനാണ് ശ്രമം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.