കേരള കോൺഗ്രസ്- ജോസഫ് വിഭാഗം സത്യഗ്രഹം ഇന്ന്
01:21 AM Oct 20, 2020 | Deepika.com
കോട്ടയം: ആദായനികുതി പരിധിയിൽ പെടാത്ത 60 വയസിനു മുകളിലുള്ള കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ പേർക്കും 10000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്ന കേരള കോണ്ഗ്രസ് - എം ജോസഫ് വിഭാഗത്തിന്റെ ആവശ്യം കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി നേടിയെടുക്കുന്നതിനായി പാർട്ടി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ രണ്ടാം ഘട്ടം ഇന്നു തുടങ്ങും. കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചു പാർട്ടി നേതാക്കൾ ഇന്നു സത്യഗ്രഹം നടത്തുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം അറിയിച്ചു.