സമഗ്ര അന്വേഷണം വേണം: നഴ്സസ് അസോ.
01:21 AM Oct 20, 2020 | Deepika.com
തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജിൽ ഗുരുതരമായ ചികിത്സാ പിഴവുകൾ തുടർച്ചയായി സംഭവിക്കുന്നതിന്റെ ഫലമായി നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന തരത്തിൽ ആ സ്ഥാപനത്തിലെ നഴ്സിംഗ് ഓഫീസറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ തികച്ചും അവിശ്വസനീയവും അവാസ്തവവുമാണെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.