കോട്ടയം വഴി സെക്കന്തരാബാദ് ട്രെയിൻ
11:14 PM Oct 19, 2020 | Deepika.com
കോട്ടയം: കോട്ടയം റൂട്ടിൽ സെക്കന്തരാബാദ് -തിരുവനന്തപുരം സ്പെഷൽ ഫെസ്റ്റിവൽ സീസണ് ട്രെയിൻ (07230) 40 ദിവസം സർവീസ് നടത്തും. സെക്കന്തരാബാദിൽനിന്ന് ആദ്യ വണ്ടി ഇന്ന് ഉച്ചയ്ക്ക് 12.20നു പുറപ്പെട്ട് നാളെ വൈകുന്നേരം 6.50നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-സെക്കന്തരാബാദ് ട്രെയിൻ (07229) 22ന് രാവിലെ ഏഴിനു പുറപ്പെട്ട് പിറ്റേന്ന് 12.20ന് സെക്കന്തരാബാദിലെത്തും. മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിൽ നിർത്തും.