തിരുവനന്തപുരം: 39 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. മത്സ്യഫെഡിലെ വിവിധ തസ്തികൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി, വനിതാശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകൾ മത്രം), പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, ഫയർ ആന്റ് റെസ്ക്യൂ സർവീസസിൽ ഫയർവുമണ്‍ (ട്രെയിനി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2(പട്ടികജാതി/പട്ടികവർഗം), കേരള പോലീസ് സർവീസിൽ പോലീസ് കോണ്‍സ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) (പട്ടികവർഗം), ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (എൻസിഎ-എൽസി/എഐ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളജുകൾ-ന്യൂറോളജി വകുപ്പ്) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി 39 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (ജലസേചന വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ- എസ്സിസിസി), കാംകോയിൽ ഓവർസീയർ (സിവിൽ) തസ്തികകളിലേക്കുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ വിശ്വകർമ), ആരോഗ്യ വകുപ്പിൽ റഫ്രീജറേഷൻ മെക്കാനിക് (എച്ച്ഇആർ), കാംകോയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
തൃശൂർ ജില്ലയിൽ തസ്തികമാറ്റം വഴി എച്ച്എസ്എ ഹിന്ദി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നും നികത്തും.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജൂണിയർ അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകൾ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജൂണിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളിൽ നിന്നും സമ്മതപത്രം വാങ്ങി നികത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പിഎസ്സി 39 തസ്തികകളിലേക്കു വിജ്ഞാപനം
11:09 PM Oct 19, 2020 | Deepika.com