കോട്ടയം: കോവിഡ് ദുരിത കാലത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ മൊറട്ടോറിയത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടണമെന്നണമെന്നു കേരള കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
പലിശ പൂർണമായും എഴുതിത്തള്ളണം, കാർഷിക കടങ്ങൾക്കുൾപ്പെടെ സാധാരണക്കാരുടെ മുഴുവൻ കടങ്ങൾക്കും ഇത് ബാധകമാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്ക് പി.സി. തോമസ് ഇ-മെയിൽ സന്ദേശം അയച്ചു.
മൊറട്ടോറിയം കാലാവധി നീട്ടണം: പി.സി. തോമസ്
01:36 AM Oct 19, 2020 | Deepika.com