തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കൂടുതൽ പരിഗണന നൽകി യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണു ജോസഫ് വിഭാഗത്തെ പരിഗണിച്ചത്. കോട്ടയത്ത് യുഡിഎഫ് ജില്ലാ ചെയർമാനായി മോൻസ് ജോസഫ് എംഎൽഎയെ നിയമിച്ചു. മറ്റു ജില്ലകളിൽ കണ്വീനർമാരായാണു ജോസഫ് വിഭാഗം പ്രതിനിധികളെ ഉൾപ്പെടുത്തിയത്.
കേസുകളിൽ പെട്ടതിനെ തുടർന്ന് കാസർഗോഡ് ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നു നേരത്തേ ഒഴിവാക്കിയ എം.സി. കമറുദീൻ എംഎൽഎയ്ക്കു പകരം മുൻമന്ത്രി സി.ടി. അഹമ്മദാലിയെ ഉൾപ്പെടുത്തി.
മറ്റു ജില്ലകളിലെ ചെയർമാൻ, കണ്‍വീനർ: തിരുവനന്തപുരം- പി.കെ.വേണുഗോപാൽ (ചെയർമാൻ), ബീമാപള്ളി റഷീദ് (കണ്‍വീനർ). കൊല്ലം- കെ.സി.രാജൻ (ചെയർമാൻ), രാജേന്ദ്രപ്രസാദ് (കണ്‍വീനർ), ആലപ്പുഴ -ഷാജി മോഹൻ (ചെയർമാൻ), കണ്‍വീനർ- പിന്നീട് പ്രഖ്യാപിക്കും.
പത്തനംതിട്ട- എ.ഷംസുദീൻ (ചെയർമാൻ), വിക്ടർ തോമസ് (കണ്‍വീനർ), കോട്ടയം- ജോസി സെബാസ്റ്റ്യൻ (കണ്‍വീനർ), ഇടുക്കി- എസ്. അശോകൻ (ചെയർമാൻ), എൻ.ജെ. ജേക്കബ് (കണ്‍വീനർ).
എറണാകുളം- ഡൊമനിക് പ്രസന്റേഷൻ (ചെയർമാൻ), ഷിബു തെക്കുംപുറം (കണ്‍വീനർ).
തൃശൂർ- ജോസഫ് ചാലിശേരി (ചെയർമാൻ), കെ.ആർ.ഗിരിജൻ (കണ്‍വീനർ). പാലക്കാട് - കളത്തിൽ അബ്ദുള്ള (കണ്‍വീനർ), ചെയർമാനെ പിന്നീടു പ്രഖ്യാപിക്കും.
മലപ്പുറം- പി.ടി. അജയ്മോഹൻ (ചെയർമാൻ), യു.എ.ലത്തീഫ് (കണ്‍വീനർ). കോഴിക്കോട്- കെ. ബാലനാരായണൻ (ചെയർമാൻ), എം.എം. റസാഖ് (കണ്‍വീനർ). വയനാട് -പി.പി.എ.കരീം (ചെയർമാൻ), എൻ.ഡി. അപ്പച്ചൻ (കണ്‍വീനർ), കണ്ണൂർ- പി.ടി. മാത്യു (ചെയർമാൻ), അബ്ദുൽഖാദർ മൗലവി (കണ്‍വീനർ). കാസർഗോഡ്- എ.ഗോവിന്ദൻ നായർ (കണ്‍വീനർ).
യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; ജോസഫ് വിഭാഗത്തിനു കൂടുതൽ പരിഗണന
01:36 AM Oct 19, 2020 | Deepika.com