തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജക്കത്തു കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി ബിജു രാധാകൃഷ്ണന് ആറു വർഷം തടവും 1,500 രൂപ പിഴയും ശിക്ഷ. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെതാണു വിധി.
ഇതിനകം ഇത്രയും കാലയളവ് ജയിലിൽ കിടന്നതിനാൽ ഇനി ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ഇതു സംബന്ധിച്ച് ബിജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശം നേടിയെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ വ്യാജക്കത്ത് കാട്ടി റാസിഖ് അലിയിൽനിന്നു 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ.
ബിജു രാധാകൃഷ്ണന് ആറു വർഷം തടവും പിഴയും
01:00 AM Oct 02, 2020 | Deepika.com