കെസിവൈഎം കർഷകസംരക്ഷണ ദിനാചരണം ഇന്ന്

12:28 AM Oct 02, 2020 | Deepika.com
കോ​​ട്ട​​യം: കാ​​ർ​​ഷി​​കമേ​​ഖ​​ല​​ കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്കു തീ​​റെ​​ഴു​​തു​​ന്ന നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​​സി​​വൈ​​എം സം​​സ്ഥാ​​ന​​സ​​മി​​തി ഇ​​ന്നു ക​​ർ​​ഷ​​ക സം​​ര​​ക്ഷ​​ണ​​ദി​​നം ആ​​ച​​രി​​ക്കും. കേ​​ര​​ള​​ത്തി​​ലെ 32 കെ​​സി​​വൈ​​എം രൂ​​പ​​ത കാ​​ര്യാ​​ല​​യ​​ങ്ങ​​ളി​​ലും യൂ​​ണി​​റ്റു​​ക​​ളി​​ലും ​പ്ര​​തി​​ഷേ​​ധിക്കും.

സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നി​​ൽ​​പ് സ​​മ​​രം രാ​​വി​​ലെ 10ന് ​​എ​​റ​​ണാ​​കു​​ളം ഹൈ​​കോ​​ർ​​ട്ട് ജം​​ഗ്ഷ​​നി​​ൽ ന​​ട​​ക്കും. ഹൈ​​ബി ഈ​​ഡ​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​ജോ പി. ​​ബാ​​ബു, ക്രി​​സ്റ്റി ച​​ക്കാ​​ല​​ക്ക​​ൽ, ജ​​യ്സ​​ണ്‍ ച​​ക്കേ​​ട​​ത്ത്, ലി​​മി​​ന ജോ​​ർ​​ജ്, അ​​നൂ​​പ് പു​​ന്ന​​പ്പു​​ഴ, സി​​ബി​​ൻ സാ​​മു​​വേ​​ൽ, ഡെ​​നി​​യ സി​​സി ജ​​യ​​ൻ, അ​​ബി​​നി പോ​​ൾ, ലി​​ജീ​​ഷ് മാ​​ർ​​ട്ടി​​ൻ, ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, സി​​സ്റ്റ​​ർ റോ​​സ് മെ​​റി​​ൻ എ​​സ്ഡി തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.