കോഴിക്കോട്: നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള "മിനി കൂപ്പര്‍ 'വിവാദം വീണ്ടും ചര്‍ച്ചയാവുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിച്ച ജനജാഗ്രത യാത്രയുമായി ബന്ധപ്പെട്ടാണ് ആഡംബരകാറായ "മിനി കൂപ്പര്‍' തരംഗമായത്. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു കോടിയേരിയുടെ യാത്ര. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു.
മിനി കൂപ്പര്‍ യാത്ര വീണ്ടും ചര്‍ച്ചയാവുന്നു
12:28 AM Oct 02, 2020 | Deepika.com