മുതിര്‍ന്ന പൗരന്മാര്ക്കു സൗജന്യ യാത്ര ഒരുക്കി ഊബര്‍
11:07 PM Oct 01, 2020 | Deepika.com
കൊച്ചി: പ്രമുഖ എന്‍ജിഒ ഹെല്‍പ്പേജ് ഇന്ത്യയുമായി ചേര്‍ന്ന് ഊബര്‍ 12 നഗരങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മാസം 1,000 സൗജന്യ യാത്രകള്‍ ഒരുക്കുന്നു. കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, കോല്‍ക്കത്ത, ലക്നൗ, മുംബൈ എന്നീ നഗരങ്ങളിലാണ് സൗകര്യം ലഭ്യമാകുക. മുതിര്‍ന്നവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സൗജന്യയാത്ര ഒരുക്കുക.