തിരുവനന്തപുരം: ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ ഇന്നു പുനഃസംപ്രേഷണവും നാളെ ഭാഷാവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ക്ലാസുകളും സംപ്രേഷണം ചെയ്യും. കൊറോണക്കാലത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസവും തുടര്‍പ്രവര്‍ത്തനങ്ങളും എന്നതിനെക്കുറിച്ച് നാളെ രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥിന്റെ ക്ലാസ്.
പ്രൈമറിഅപ്പര്‍ പ്രൈമറി കുട്ടികളുടെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനും അനായാസേന ഇംഗ്ലീഷ് സംസാരിക്കാന്‍ സജ്ജമാക്കുന്നതിനുമായി ബംഗളൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷുമായി ചേര്‍ന്ന് കൈറ്റ് തയാറാക്കുന്ന ”ഹലോ ഇംഗ്ലീഷ്’’എന്ന പുതിയ പരിപാടിയുടെ ആദ്യ സംപ്രേഷണം നാളെ രാവിലെ 10.30 ന് നടക്കും. ടോക് ടൈം, പ്ലേ ടൈം, സ്പീക്ക് ടൈം, റൈം ടൈം, സോംഗ് ടൈം, ലിസണിംഗ് ടൈം എന്നിങ്ങനെ ആറു ഭാഗങ്ങള്‍ അടങ്ങിയതാണ് ഹലോ ഇംഗ്ലീഷിന്റെ ഒരു ക്ലാസ്. ഇത്തരത്തില്‍ 20 ക്ലാസുകള്‍ തയാറാക്കിയിട്ടുണ്ട്. നാളെ രാവിലെ 11 ന് വിഎസ്എസ്സിയുടെ ’സ്പേസി വീക്ക്’ എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.
ഞായറാഴ്ച പതിവുപോലെ പുനഃസംപ്രേഷണം ആയിരിക്കും. അടുത്ത ആഴ്ച (തിങ്കള്‍ മുതല്‍ വെള്ളി വരെ) എട്ടാം ക്ലാസിന് 03.30 നുള്ള ഒരു ക്ലാസ് മാത്രമേ ഉണ്ടായിരിക്കൂ.
ഒന്‍പതാം ക്ലാസിന് 04.00 മുതല്‍ (അര മണിക്കൂര്‍ നേരത്തേ) 05.30 വരെ മൂന്നു ക്ലാസുകള്‍ ഉണ്ടായിരിക്കും.
ഫസ്റ്റ്ബെൽ സമയക്രമത്തില്‍ മാറ്റം
11:07 PM Oct 01, 2020 | Deepika.com