എരുമേലി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. നേർച്ചപ്പാറ പുത്തൻവീട് അബ്ദുൽ ഖാദർ (80) ആണ് മരിച്ചത്. കോവിഡ് രോഗബാധിതനായ ഇദ്ദേഹം പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശി പ്പിക്കുകയായിരുന്നു. കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി . ഭാര്യ ഐഷാ ബീവി. മക്കൾ : നിസാർ, കബീർ, അഷറഫ്, അൻസൽന, നജീബ്, അൻസാരി, ഷാനവാസ്. മരുമക്കൾ : ജാസ്മി, സജീന, ഫൗസിയ, സുബൈർ ചിറ്റാർ, അൻസൽന, ഷെഫ്ന, അജീന .
അതിരന്പുഴ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. എംജി യൂണിവേഴ്സിറ്റിക്ക് സമീപം ഓലപുരയ്ക്കൽ പൊന്നപ്പൻ (62) ആണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന പൊന്നപ്പന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ ഭാര്യയ്ക്കും ഇന്നലെ കോവിഡ് പോസിറ്റീവായി. ഇവർ എംജി യൂണിവേഴ്സിറ്റിയുടെ കോവിഡ് ട്രീന്റ്മെന്റ് സെന്ററിലാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ കളത്തൂർ മുതിരക്കിലായിൽ കുടുംബാംഗം. മക്കൾ: അഖിൽ, ആതിര. മരുമകൻ: മിഥുൻ.
കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചു രണ്ടു മരണം
11:07 PM Oct 01, 2020 | Deepika.com