യുണിടാക് എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്തു
01:52 AM Oct 01, 2020 | Deepika.com
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ യൂണിടാക് എംഡി സന്തോഷിനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. സന്തോഷ് ഈപ്പനെ മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം നാലരയ്ക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ടര വരെ നീണ്ടു. സന്തോഷിന്റെ ഭാര്യയും കമ്പനി ഡയറക്ടറുമാണു സീമ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയും ഇന്നലെ ചോദ്യം ചെയ്തു.