ചങ്ങനാശേരി: ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ (യുസിപിഐ) ഗാന്ധിജയന്തി ദിനത്തിൽ ദേശീയ പ്രാർഥനാ ദിനമായി ആചരിക്കും.
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ദേശവ്യാപകമായി സാമൂഹിക സേവനതലങ്ങളിലും സർക്കാർ- അർധസർക്കാർ-സ്വകാര്യമേഖലകളിലും പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് പ്രാർഥന നടത്തുന്നത്. രോഗത്തിന്റെ പിടിയിൽപ്പെട്ട ദുരിതം അനുഭവിക്കുന്നവരെയും പ്രത്യേകം അനുസ്മരിക്കും. ഇതിന്റെ ഭാഗമായി സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷനും ചങ്ങനാശേരി എക്യുമെനിക്കൽ മൂവ്മെന്റും ചേർന്ന് നാളെ വൈകുന്നേരം നാലിന് സൂം മുഖേന പ്രാർഥനകൾ നടത്തും.
സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ക്നാനായ സഭ ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവറിയോസ്, സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോബി കറുകപ്പറന്പിൽ, മോണ്‍. തോമസ് പാടിയത്ത്, റവ.ഡോ. ജോസ് കൊച്ചുപറന്പിൽ, വിവിധ സഭകളിലെ വൈദികർ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ഈ പ്രാർഥനയിൽ ഒത്തുചേരും.
ദേശീയ പ്രാർഥനാ ദിനാചരണം നാളെ
01:52 AM Oct 01, 2020 | Deepika.com