കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ മീഡിയ കമ്മീഷൻ തുടക്കംകുറിക്കുന്ന അപ്നാദേശ് ടിവി യൂ ട്യൂബ് ചാനലിന് ഇന്നു തുടക്കം.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ബിഷപ്സ് ഹൗസിലെ കോണ്‍ഫറൻസ് ഹാളിൽ ചാനലിന്റെ ഉദ്ഘാടനം നിർവഹിക്കും.
നിയുക്ത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ എംപി, അതിരൂപത അല്മായ സംഘടനാ പ്രസിഡന്റുമാർ, അതിരൂപത മീഡിയ ടീം എന്നിവർ പങ്കെടുക്കും.
അപ്നാദേശ് ടിവി യു ട്യൂബ് ചാനലിന് ഇന്നു തുടക്കം
12:57 AM Oct 01, 2020 | Deepika.com