കോവിഡ് ബാധിച്ചു കന്യാസ്ത്രീ മരിച്ചു
12:57 AM Oct 01, 2020 | Deepika.com
തൃശൂർ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അളഗപ്പനഗർ മണ്ണംപേട്ട കൃപാഭവൻ കോണ്‍വന്റിലെ സിസ്റ്റർ ലൂവീസ(81)യാണ് മരിച്ചത്. ഏനാമ്മാവ് കുന്നംകുമരത്ത് പരേതനായ ദേവസിയുടെ മകളാണ്. കോവിഡ് സ്ഥിരീകരിച്ച സിസ്റ്ററെ കഴിഞ്ഞ 17നു തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മരിച്ചു. സംസ്കാരം കോളങ്ങാട്ടുകര മരിയഭവൻ സിഎസ്എംകോണ്വെന്റിൽ നടത്തി. അമ്മ: പരേതയായ മറിയം. സഹോദരങ്ങൾ: പോൾ, ചിന്നൻ, തമ്പി, ആനി.