തിരുവല്ല: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു. തിരുമൂലപുരം കരിമ്പിൻ കാലായിൽ കെ. ഡി. തോമസാ (74)ണ് ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. രോഗബാധിതനായി വീട്ടിൽ കഴിയവെ ചൊവ്വാഴ്ച രക്തം ഛർദ്ദിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്തേയ്ക്ക് മാറ്റുകയായിരുന്നു. സംസ്കാരം തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മോനിച്ചൻ (സെബാസ്റ്റ്യൻ), എൽസി, ജെറോം, ഫാ. അലക്സാണ്ടർ (ബിജു). മരുമക്കൾ: ജെനി, ബൈജു, ഷീജ.
തിരുവല്ല: കോവിഡ് ബാധിച്ച് തിരുവല്ല കെഎസ്എഫ്ഇ ശാഖയിലെ താത്കാലിക ജീവനക്കാരൻ മരിച്ചു. മതിൽ ഭാഗം വസന്ത ഭവനിൽ രാമദാസ് ആചാരി (66) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി രാമദാസ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: വസന്തരാമദാസ് മക്കൾ: രാഹുൽദാസ്, അശ്വതിദാസ്. മരുമക്കൾ: രമേശ് രഘു നാഥ് (അബുദാബി), ശില്പ രാഹുൽ.
തടിയൂർ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ ചെന്നൈയിൽ മരിച്ചു.കുരിശുംമൂട്ടിൽ കെ. ജെ. മാത്തുക്കുട്ടി (രാജു - 65) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം പിന്നിട്. ഭാര്യ: സുസമ്മ. മക്കൾ: ജെംസി, ജോജൻ കെ. മാത്യു (ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ്, ചെന്നൈ). മരുമകൻ: ഷൈജു. ദേശാഭിമാനി പത്തനംതിട്ട ബ്യൂറോ ചീഫ് ഏബ്രഹാം തടിയൂർ സഹോദരനാണ്.
പത്തനംതിട്ട ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു മരണം
12:57 AM Oct 01, 2020 | Deepika.com