വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ള്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ സ്ഥാ​ന​മി​ല്ല: മു​ല്ല​പ്പ​ള്ളി

01:04 AM Sep 30, 2020 | Deepika.com
തിരു​​വ​​ന​​ന്ത​​പു​​രം: വ്യ​​ക്തി​​പ​​ര​​മാ​​യ ഇ​​ഷ്ടാ​​നി​​ഷ്ട​​ങ്ങ​​ള്‍​ക്ക് പാ​​ര്‍​ട്ടി​​യി​​ല്‍ സ്ഥാ​​ന​​മി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍. കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്ത് പു​​തു​​താ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ട സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്ക​​ല്‍ ച​​ട​​ങ്ങി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ തു​​റ​​ന്നുപ​​റ​​യാ​​നു​​ള്ള വേ​​ദി എ​​ന്നും കോ​​ണ്‍​ഗ്ര​​സി​​ലു​​ണ്ട്. കെ​​പി​​സി​​സി പു​​നഃ​​സം​​ഘ​​ട​​ന നീ​​ണ്ടു​​പോ​​യ​​തി​​ല്‍ വി​​ഷ​​മ​​മു​​ണ്ട്. കോ​​ണ്‍​ഗ്ര​​സ് പോ​​ലൊ​​രു പ്ര​​സ്ഥാ​​ന​​ത്തി​​ല്‍ എ​​ല്ലാ​​വ​​രെ​​യും തൃ​​പ്തി​​പ്പെ​​ടു​​ത്തി ഭാ​​ര​​വാ​​ഹിപ്പട്ടി​​ക ത​​യാ​​റാ​​ക്കു​​ക ദു​​ഷ്ക​​ര​​മാ​​ണ്. ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടി​​യെ​​ന്ന വി​​മ​​ര്‍​ശ​​നം ഉ​​ള്‍​ക്കൊ​​ള്ളു​ന്നു.​​എ​​ല്ലാ​​വി​​ഭാ​​ഗ​​ത്തിനും മ​​തി​​യാ​​യ പ്രാ​​തി​​നി​​ധ്യം കൊ​​ടു​​ക്കാ​​ന്‍ ഒ​​രു പ​​രി​​ധി​​വ​​രെ ക​​ഴി​​ഞ്ഞെ​​ങ്കി​​ലും അ​​ര്‍​ഹ​​ത​​യു​​ള്ള പ​​ല​​രെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ സാ​​ധി​​ച്ചി​​ല്ല. മ​​നഃ​​പൂ​​ര്‍​വം ആ​​രേ​​യും ഒ​​ഴി​​വാ​​ക്കി​​യി​​ട്ടി​​ല്ല.​​

താ​​ന​​ട​​ക്ക​​മു​​ള്ള കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ള്‍ എ​​ല്ലാം തി​​ക​​ഞ്ഞ​​വ​​ര​​ല്ല.​​ ന്യൂ​​ന​​ത​​ക​​ളും പോ​​രാ​​യ്മ​​ക​​ളും എ​​ല്ലാ​​വ​​ര്‍​ക്കും കാ​​ണും.​​ അ​​തു പ​​രി​​ഹ​​രി​​ച്ച് മു​​ന്നോ​​ട്ട് പോ​​ക​​ണ​​മെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു. "എ​​ന്‍റെ ബൂ​​ത്ത്, എ​​ന്‍റെ അ​​ഭി​​മാ​​നം’ എ​​ന്ന കാമ്പ​​യി​​നി​​ലൂ​​ടെ 25000 വ​​നി​​ത​​ക​​ളെ സം​​ഘ​​ട​​നാ​​ത​​ല​​ത്തി​​ല്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ സാ​​ധി​​ച്ച​​ത് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ട​​മാ​​ണെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു. പു​​തു​​താ​​യി ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്ത ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്ക് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

മുന്‍ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം.​​ ഹ​​സ​​ന്‍, രാ​​ജ്മോ​​ഹ​​ന്‍ ഉ​​ണ്ണി​​ത്താ​​ന്‍ എം​​പി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റുമാ​​രാ​​യ ഡോ.​​ശൂ​​ര​​നാ​​ട് രാ​​ജ​​ശേ​​ഖ​​ര​​ന്‍, മ​​ണ്‍​വി​​ള രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ​ കെ.​​പി.​​ അ​​നി​​ല്‍​കു​​മാ​​ര്‍, പാ​​ലോ​​ട് ര​​വി, മ​​ണ​​ക്കാ​​ട് സു​​രേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.