ചങ്ങനാശേരി: മുൻമന്ത്രിയും ചങ്ങനാശേരി എംഎൽഎയുമായിരുന്ന സി.എഫ്. തോമസിന്റെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുശോചിച്ചു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായും തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസും സി.എഫ്. തോമസ് എംഎൽഎയുടെ വസതിയിലെത്തി പ്രാർഥന നടത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
മാർ ക്ലീമിസ് ബാവാ സി.എഫ്. തോമസിന് ആദരാഞ്ജലി അർപ്പിച്ചു
12:47 AM Sep 30, 2020 | Deepika.com