കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയുടെ 31-ാമതു വാർഷിക പൊതുയോഗം കേന്ദ്രസർക്കാരിന്റെ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു വെർച്വൽ രീതിയിൽ നടത്തി.
കന്പനി ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർമാരായ സി.പി. പോൾ, ജോണി കുരുവിള, ജേക്കബ് ജോസഫ് കുഞ്ഞ്, അഡ്വ. വി.സി. സെബാസ്റ്റ്യൻ, ബെന്നി മാത്യു, റവ.ഡോ. റെജി വർഗീസ് മനയ്ക്കലേട്ട്, മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ, ഫാ. ഗ്രിഗറി ഓണംകുളം, ഫാ. തോമസ് മാത്യു പോത്തനാമുഴി, ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, ഓൾട്ടർനേറ്റീവ് ഡയറക്ടർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ പങ്കെടുത്തു. ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ കൃതജ്ഞത പറഞ്ഞു.
കന്പനി സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായ പ്രതീഷ് ജേക്കബ് ജോബ്, ചീഫ് ഫിനാഷ്യൽ ഓഫീസർ എം.എം. ജോർജ്, കന്പനി സെക്രട്ടറി പി.വി. അനിമോൾ, ഇന്റേണൽ ഓഡിറ്റർ ബിനോയി ജോസഫ് എന്നിവർ പങ്കെടുത്തു. ഇ-വോട്ടിംഗിന് പ്രിസൈഡിംഗ് ഓഫീസറായി പ്രാക്ടീസിംഗ് കന്പനി സെക്രട്ടറി പി.വി. പൗലോസ് നേതൃത്വം വഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് 31-ാമതു വാർഷിക പൊതുയോഗം നടത്തി
12:46 AM Sep 30, 2020 | Deepika.com