കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിയേഴ്സ് തട്ടിപ്പു കേസിലെ നിലവിലെ അന്വേഷണ സ്ഥിതിയെന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എത്ര കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്നതടക്കമുള്ള ഉത്തരവില്‍ എന്തു നടപടി സ്വീകരിച്ചു എന്നിങ്ങനെയുള്ള വസ്തുതകള്‍ അറിയിക്കാനാണു സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
പോപ്പുലര്‍ തട്ടിപ്പു കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും ഇതു പാലിക്കുന്നില്ലെന്നാരോപിച്ച് മാവേലിക്കര സ്വദേശിനി പുഷ്പ ശിവരാമന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് പരിഗണിച്ചത്. കോടതിയലക്ഷ്യ ഹര്‍ജി മറ്റു ഹര്‍ജികള്‍ക്കൊപ്പം ഒക്ടോബര്‍ എട്ടിനു പരിഗണിക്കാന്‍ മാറ്റി.
പോപ്പുലര്‍ തട്ടിപ്പ് കേസ്: അന്വേഷണസ്ഥിതി എന്തെന്നു ഹൈക്കോടതി
12:46 AM Sep 30, 2020 | Deepika.com