തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിത്താണ സംസ്ഥാന സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്തു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും അഴിമതിക്കു മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. അതില്‍ എന്താണ് തെറ്റുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
കോവിഡിന്റെ മറവില്‍ സര്‍ക്കാരിന്റെ കൊള്ള: ചെന്നിത്തല
12:46 AM Sep 30, 2020 | Deepika.com