തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ന്യൂഡൽഹിയിലേക്കു സ്പെഷൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസ്് ഇന്നു മുതൽ. ഇന്ന് (നന്പർ 02625 ) രാവിലെ 11.15-ന് തിരുവനന്തപുരത്തു നിന്ന് യാത്ര പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചക്ക് 1.45-ന് ന്യൂഡൽഹയിൽ എത്തിച്ചേരും. ഉച്ചക്ക് 12.20-ന് കൊല്ലത്തും ഒന്നിന് കായംകുളത്തും 1.09 ന് മാവേലിക്കരയും 1.20-ന് ചെങ്ങന്നൂരും എത്തിച്ചേരും. 1.31-ന് തിരുവല്ലയും 1.42-ന് ചങ്ങനാശേരിയിലും 2.03-ന് കോട്ടയത്തും 2.35-ന് എറണാകുളം ടൗണിലും അഞ്ചിന് തൃശൂരും 6.45-ന് പാലക്കാടും എത്തും. കോയന്പത്തൂർ, തിരുപ്പതി, വാറംഗൽ, ഭോപ്പാൽ വഴിയാണ് സർവീസ്. ഹരീദാബാദ്, നിസാമുദീൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നന്പർ 02626 ന്യൂഡൽഹി- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഡൽഹിയിൽ നിന്ന് രാവിലെ 11.35-ന് പുറപ്പെട്ട് മൂന്നാം ദിവസം തിരുവനന്തപുരം സെൻട്രലിൽ ഉച്ചകഴിഞ്ഞ് 3.15-ന് എത്തും. ആദ്യ സർവീസ് ഒക്ടോബർ നാലിന് ഡൽഹിയിൽ നിന്ന് പുറപ്പെടും.
രണ്ട് ടു ടയർ എസി, മൂന്ന് ത്രീ ടയർ എസി, ഏഴ് സ്ലീപ്പർ കോച്ച്, നാല് ജനറൽ സെക്കൻഡ് കന്പാർട്ട്മെന്റ് രണ്ട് ലഗേജ് വാനുകൾ എന്നിവയുണ്ടാകും. മടക്കയാത്രക്ക് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 6.22-ന് പാലക്കാടും 6.49-ന് ഒറ്റപ്പാലത്തും 7.32-ന് തൃശൂരും 8.33-ന് ആലുവയും 9.15-ന് എറണാകുളം ടൗണിലും 10.04-ന് വൈക്കം റോഡിലും 11-ന് കോട്ടയത്തും എത്തും. 11.34-ന് ചങ്ങനാശേരിയിലും 11.44-ന് തിരുവല്ലയിലും 11.53-ന് ചെങ്ങന്നൂരും 12.04-ന് മാവേലിക്കരയും 12.13-ന് കായംകുളത്തും 1.02-ന് കൊല്ലത്തും 2.04-ന് പേട്ടയിലും 3.15-ന് തിരുവനന്തപുരം സെൻട്രലിലും എത്തിച്ചേരും.
ന്യൂഡൽഹിക്കുള്ള സ്പെഷൽ ട്രെയിൻ ഇന്നു മുതൽ
12:23 AM Sep 30, 2020 | Deepika.com