കൊച്ചി: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കു താങ്ങാകാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് ഇന്ത്യ ഇന്‍ക്യുബേറ്റഡ് കമ്പനിയായ വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ് സൗജന്യ ടൂറിസം ഹെല്പ് ഡസ്ക് ആരംഭിച്ചു. ലോക്ക് ഡൗണിനുശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലയ്ക്ക് ആവശ്യമായ പ്രഫഷണല്‍ സഹായങ്ങള്‍ നല്കുകയാണു ലക്ഷ്യം.
എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുക. www.webcrtsravel.co m/tourism-help-desk. 6238059497 .
ടൂറിസം സംരംഭങ്ങള്‍ക്കായി സൗജന്യ ഹെല്പ് ഡസ്ക്
12:23 AM Sep 30, 2020 | Deepika.com