ചട്ടം ലംഘിച്ച് വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നവർക്കെതിരെ നടപടി
12:23 AM Sep 30, 2020 | Deepika.com
തിരുവനന്തപുരം: മോട്ടോർ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ അധികാരികൾ, വിവിധ കമ്മിഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളിൽ ബോർഡുകൾ വയ്ക്കുന്നതിനുള്ള മാനദണ്ഡം മോട്ടോർ വാഹന വകുപ്പ് ചട്ടപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9946100100 എന്ന വാട്സാപ്പ് നമ്പറിൽ പരാതി അറിയിക്കാം.