യുഡിഎഫ് ആൾക്കൂട്ട സമരങ്ങൾക്കില്ല
01:07 AM Sep 29, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യുഡിഎഫ് ആൾക്കൂട്ടങ്ങളുള്ള പ്രത്യക്ഷസമരങ്ങൾ നിർത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സമരങ്ങൾ തുടരും. കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.