തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.
www.scholarships.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dces cho larship.kerala.gov.in, ഇ-മെയിൽ: cent ralsectorscholars hip@gmail.com.ഫോൺ: 9446096580, 9446780308, 04712306580.
സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
12:32 AM Sep 29, 2020 | Deepika.com