കിടങ്ങൂർ: ഏറ്റുമാനൂർ-പാലാ ഹൈവേയില്‍ കിടങ്ങൂര്‍ കാനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്കൂട്ടറില്‍ ബൈക്കിടിച്ച് റിട്ട. അധ്യാപകന് മരിച്ചു. കിടങ്ങൂര്‍ പാഴൂക്കുന്നേല്‍ പി.ടി. ജോസഫ് (77) ആണ് മരിച്ചത്. പിറയാര്‍ ഗവ. എൽപി സ്കൂള്‍ റിട്ട. അധ്യാപകനായിരുന്നു.
ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ജോസഫ് റോഡില്‍ സ്കൂട്ടര്‍ തിരിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്കിടിക്കുകയായിരുന്നു. മറിഞ്ഞു വീണ സ്കൂട്ടറില്‍ മറ്റൊരു ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലയടിച്ചുവീണ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: അന്നമ്മ ജോസഫ്. മക്കൾ: പ്രവീൺ, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്. മരുമക്കൾ: ഷൈബി, സുനി, ഷാജൻ, ജെഫി. സംസ്കാരം പിന്നീട്.
സ്കൂട്ടറില്‍ ബൈക്കിടിച്ച് റിട്ട. അധ്യാപകന് മരിച്ചു
12:32 AM Sep 29, 2020 | Deepika.com