തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7445 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്നലെ കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇതില്‍ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇപ്പോള്‍ 56,709 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്നലെ 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 655 ഹോട്ട് സ്പോട്ടുകളാണുള്ളത്.
7,445 പേര്‍ക്ക് കോവിഡ്
01:37 AM Sep 28, 2020 | Deepika.com