സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ അനുശോചനപ്രവാഹം...

01:07 AM Sep 28, 2020 | Deepika.com
ആ​ദ​ര​ണീ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​: ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മ​​​ന്ത്രി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ അ​​​നു​​​ശോ​​​ചി​​​ച്ചു. എ​​​ല്ലാ​​​വ​​​രാ​​​ലും ബ​​​ഹു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ​​​ര​​​ണീ​​​യ വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യ അദ്ദേഹം മി​​​ക​​​ച്ച നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​ൻ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​സ്മ​​​രി​​​ച്ചു.

ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ചു: മുഖ്യ​​​മ​​​ന്ത്രി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യും യോ​ജി​ക്കാ​ൻ സി.​എ​ഫ് തോ​മ​സ് ത​യാ​റാ​യി​രു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കു വ​ലി​യ ക​ൽ​പ്പി​ച്ചു-​മുഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വേ​​​​റി​​​​ട്ട വ്യ​​​​ക്തി​​​​ത്വ​​​​ത്തിന് ഉ​​​​ട​​​​മ​​​​: ഉ​മ്മ​ൻ ചാ​ണ്ടി

കോട്ടയം:രാ​ഷ്‌​ട്രീ​യ​ത്തി​ലെ വേ​റി​ട്ട വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ്. സൗ​മ്യ​ത​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും മ​ന്ത്രി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ നാ​ട് എ​ന്നും സ്മ​രി​ക്കും-മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

സം​ശു​ദ്ധ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​തീ​കം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്കും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്കും വേ​​​ണ്ടി ജീ​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ന്ത​​​രി​​​ച്ച സി. ​​​എ​​​ഫ്. തോ​​​മ​​​സെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. രാഷ്‌ട്രീ​​​യ​​​ത്തി​​​ല്‍ അ​​​ല്‍​പ്പം പോ​​​ലും ക​​​റ​​​പു​​​ര​​​ളാ​​​ത്ത സം​​​ശു​​​ദ്ധ വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ളി​​​ത ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര.

പുതിയ അംഗങ്ങൾക്കു മാതൃക: സ്പീ​​​ക്ക​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗമ്യ​​നും എ​​ന്നാ​​ൽ കാ​​​ർ​​​ക്ക​​​ശ്യ​​​ക്കാ​​​ര​​​നു​​മാ​​യി​​രു​​ന്ന സി.​​​എ​​​ഫ്. തോ​​​മ​​​സ് രോ​​​ഗ​​​പീ​​​ഡ​​​യ്ക്കി​​​ട​​​യി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി സാ​​​ന്നി​​​ധ്യം വ​​​ഹി​​​ക്കാ​​​നും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നുവെന്ന് സ്പീ ക്കർ പി. ശ്രീരാമ കൃഷ്ണൻ. പ​​​റ​​​യാ​​​നു​​​ള്ള​​​തു സൗ​​​മ്യ​​​മാ​​​യി എ​​​ന്നാ​​​ൽ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യി സ​​​ഭാ​​​വേ​​​ദി​​​ക​​​ളി​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​നും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​ട​​​പെ​​​ടാ​​​നും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. സി.​​​എ​​​ഫി​​​ന്‍റെ സൂ​​​ക്ഷ്മ​​​ത പു​​​തി​​​യ സാ​​​മാ​​​ജി​​​ക​​​ർ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​ണ്.

സൗ​​മ്യത​​യും ആ​​ത്മാ​​ർ​​ഥ​​ത​​യും മു​​ഖ​​മു​​ദ്ര: ജോ​​സ് കെ. ​​മാ​​ണി

കോ​​ട്ട​​യം: സൗ​മ്യത​യും ആ​ത്മാ​ർ​ഥ​ത​യും മു​ഖ​മു​ദ്ര​യാ​ക്കി​യ ഗു​രു​നാ​ഥ​നെ​യാ​ണ് സി.​എ​ഫ്. തോ​മ​സി​ന്‍റെ വി​യോ​ഗ​ത്തോ​ടെ ത​നി​ക്കു വ്യ​ക്തി​പ​ര​മാ​യി ന​ഷ്ട​മാ​യ​തെ​ന്നു കേരള കോൺഗ്രസ് -എം നേതാവ് ജോ​സ് കെ. ​മാ​ണി എം​പി. കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും സ​മു​ന്ന​തരായ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം എ​ന്നെ പോ​ലെ​യു​ള്ള ഒ​രു​പാ​ടു പേ​ർ​ക്ക് ഗു​രു​തു​ല്യ​നാ​യി​രു​ന്നു. കെ.​എം. മാ​ണി​യും സി.​എ​ഫ്. തോ​മ​സു​മാ​യു​ള്ള ബ​ന്ധം രാ​ഷ്‌​ട്രീ​യ​ത്തി​ന​പ്പു​റം ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളെ​ന്നു​ള്ള​താ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം കെ.​എം. മാ​ണി​യു​ടെ വ​ലം​കൈ​യാ​യി പ്ര​വ​ർ​ത്തി​ച്ച സി.​എ​ഫ്. തോ​മ​സ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. പ​ക്വ​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.​നി​ശ​ബ​ദ​വും ശാ​ന്ത​വു​മാ​യി​രു​ന്നു ആ രാഷ്‌ട്രീയ ജീ​വി​തം. എ​ല്ലാ​വ​ർ​ക്കും മാ​തൃ​കയാ​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വി​ത​മാ​യി​രു​ന്നു സി.​എ​ഫ്.തോ​മ​സി​ന്‍റേത്:ജോ​സ്കെ. ​മാ​ണി പ​റ​ഞ്ഞു.

പൊതുജീവിതത്തിനു തീരാനഷ്ടം: പി.​​ജെ.​​ജോ​​സ​​ഫ്

തൊ​ടു​പു​ഴ:​സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ​യു​ടെ വി​യോ​ഗം പൊ​തു ജീ​വി​ത​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ.​എ. പാ​വ​പ്പെ​ട്ട​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ​ർ​വാ​ദ​ര​ണീ​യ​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യും സു​താ​ര്യ​വും സം​ശു​ദ്ധ​വു​മാ​യ രാഷ്‌ട്രീയത്തി​ന്‍റെ വ​ക്താ​വു​മാ​യി​രു​ന്നു.​ത​ന്‍റെ നി​ല​പാ​ടു​ക​ൾ സ്ഫു​ട​മാ​യി പ​റ​യു​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ജ​വം​കാ​ണി​ച്ചി​രു​ന്നു. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു.

സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും വി​വാ​ദ​ങ്ങ​ൾ​ക്കി​ട ന​ൽ​കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും അ​ദ്ദേ​ഹ​ത്തെ ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​ക്കി. ല​ളി​ത ജീ​വി​ത​ത്തി​നു​ട​മ​യാ​യ സി.​എ​ഫ് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ശ​രി​യു​ടെ ഭാ​ഗ​ത്ത് നി​ല​കൊ​ള്ളു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് സി. ​​​എ​​​ഫ് .തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​നു​​​ശോ​​​ചി​​​ച്ചു. സൗ​​​മ്യ​​​നും സ​​​ത്യ​​​സ​​​ന്ധ​​​നു​​​മാ​​​യ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​യാ​​​ണ് ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കെ.​​​സി.​​​ജോ​​​സ​​​ഫ്

കോട്ടയം:1980 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യു​​​ടെ എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന സി.​​​എ​​​ഫ്. തോ​​​മ​​​സ് പൊ​​​തു​​​രം​​​ഗ​​​ത്ത് എ​​​ല്ലാ​​​വ​​​ർ​​​ക്കും മാ​​​തൃ​​​ക​​​യാ​​​യ വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു. ല​​​ളി​​​ത​​​ ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​​ലൂ​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു പ്രാ​​​പ്യ​​​നാ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​നൂ​പ് ജേ​ക്ക​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ല്‍​എ​​​യു​​​ടെ വേ​​​ര്‍​പാ​​​ടി​​​ല്‍ കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് -ജേ​​​ക്ക​​​ബ് പാ​​​ര്‍​ട്ടി ലീ​​​ഡ​​​ര്‍ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍​എഅ​​​നു​​​ശോ​​​ചി​​​ച്ചു.

മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദത്തി​​​​നു​​​​വേ​​​​ണ്ടി എന്നും നിലകൊണ്ടു: ജി.സുകുമാരൻ നായർ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സി.​എ​ഫ്. തോ​മ​സി​ന്‍റെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് എ​ൻ​എ​സ് എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര ൻ ​നാ​യ​ർ. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നു​വേ​ണ്ടി എ​പ്പോ​ഴും ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ള്ള അ​ദ്ദേ​ഹം നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​മാ​യി എ​ന്നും ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

പി. സി. തോമസ്

കോ​​​ട്ട​​​യം: ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം എ​​​ന്നും നി​​​ന്നി​​​ട്ടു​​​ള്ള സി.​​​എ​​​ഫ്. തോ​​​മ​​​സ് ധീ​​​ര​​​നും സൗ​​​മ്യ​​​നും സ​​​ത്യ​​​സ​​​ന്ധ​​​നു​​​മാ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​നും എ​​​ൻ​​​ഡി​​​എ ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ പി.​​​സി. തോ​​​മ​​​സ് .