തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ.
സ്ത്രീകൾക്കെതിരായി നടക്കുന്ന ഒരു തരത്തിലുള്ള അക്രമവും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അവരുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയോ വീഡിയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.ഇത്തരക്കാർക്കെതിരേ പൊതുസമൂഹമാകെ മുന്നോട്ടു വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശൈലജ
12:45 AM Sep 28, 2020 | Deepika.com