കൊച്ചി: മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കോടിയേരിയുടെ പ്രസ്താവനയുടെ ലക്ഷ്യം ഫയലുകളുടെ കൈമാറ്റം തടയുകയും അതുവഴി കേസ് അട്ടിമറിക്കുകയുമാണെന്നും കുമ്മനം വ്യക്തമാക്കി.
അന്തര്‍ദേശീയ ചട്ടങ്ങളും ജനീവ തീരുമാനങ്ങളും ലംഘിച്ചാണ് ദുബായ് റെഡ് ക്രെസന്റും കേരള സര്‍ക്കാരും 20 കോടി രൂപ ലൈഫ് മിഷനു നല്‍കിയത്. റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റിസീന്റെ അറിവോ സമ്മതമോ ഇല്ലാതെ റെഡ് ക്രെസന്റിനു മറ്റൊരു രാജ്യത്തെ ഏതെങ്കിലും ഏജന്‍സിക്കോ സര്‍ക്കാരിനോ സംഭാവന നല്‍കാനാവില്ല. ഈ കരാറും ഇവിടെ ലംഘിക്കപ്പെട്ടെന്നും കുമ്മനം രാജശേഖരൻ വ്യക്തമാ
ക്കി.
കോടിയേരിയുടെ ചോദ്യം അറിവില്ലായ്മ: കുമ്മനം രാജശേഖരന്
12:45 AM Sep 28, 2020 | Deepika.com