കോട്ടയം: പൗരന്മാരുടെ അവകാശങ്ങൾ ഭരണകർത്താക്കൾ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ജസ്റ്റിസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. ഒരാൾക്ക് അർഹിക്കുന്ന സമയത്ത് നൽകുന്നതാണ് നീതി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസി എസ്സി, എസ്ടി/ബിസി കമ്മീഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ആമോസ് സെന്ററിൽ നടന്ന ജസ്റ്റീസ് സണ്‍ഡേ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മുരിക്കൻ ആമുഖസന്ദേശവും കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് മുഖ്യപ്രഭാഷണവും വൈസ് ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹപ്രഭാഷണവും നടത്തി. സംസ്ഥാന ഡയറക്ടർ റവ. ഫാ. ഡി. ഷാജ്കുമാർ, ഫാ. ജേക്കബ് മാവുങ്കൽ, എൻ. ദേവദാസ്, ആഷ്ലി വർഗീസ്, ടി.ജെ. ഏബ്രഹാം, ജസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ അവാർഡുകൾ നേടിയവർ, യൂണിവേഴ്സിറ്റി തലത്തിൽ അവാർഡുകൾ നേടിയവർ, പ്രബന്ധ മത്സരവിജയികൾ എന്നിവർക്ക് ചെയർമാൻ മാർ ജേക്കബ് മുരിക്കൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാലംഘനം: ജസ്റ്റീസ് ഏബ്രഹാം മാത്യു
12:45 AM Sep 28, 2020 | Deepika.com