ആലുവ: കാണാതായ ആൾക്കുവേണ്ടി പെരിയാറ്റിൽ മൂന്നാം ദിനവും തെരച്ചിൽ തുടരുന്നതിനിടെ ഇയാളെ കോട്ടയത്ത് കണ്ടെത്തി. ആലുവ മുപ്പത്തടം മില്ലുപടി സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടുള്ള മാനസിക വിഷമത്തിലാണു താൻ വീടുവിട്ടു പോയതെന്നു സുധീർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ആലുവ മണപ്പുറത്ത് വസ്ത്രങ്ങളും മൊബൈൽ ഫോണും ചെരിപ്പും ഉപേക്ഷിച്ച ശേഷം സുധീർ അപ്രത്യക്ഷനാകുകയായിരുന്നു.
ഇയാളെ പെരിയാറ്റിൽ കാണാതായെന്ന് കരുതി ആലുവ ഈസ്റ്റ് പോലീസ് കേസ് എടുത്തിരുന്നു. വെള്ളിയാഴ്ച മുതൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തെരച്ചിലും അരംഭിച്ചു. ഇന്നലെയും തെരച്ചിൽ തുടരുന്നതിനിടെയാണ് സുധീറിനെ കോട്ടയത്തുനിന്നു കണ്ടെത്തിയത്.
പെരിയാറ്റിൽ കാണാതായ ആൾ മൂന്നാം നാൾ കോട്ടയത്ത് പൊങ്ങി
12:45 AM Sep 28, 2020 | Deepika.com