മഡ് റേസർ ബലരാമൻ സ്വാമി കോവിഡ് ബാധിച്ച് മരിച്ചു
12:45 AM Sep 28, 2020 | Deepika.com
തൃക്കൂർ: മഡ് റേസറും വിംഗ്സ് ഒാഫ് ഹെൽപ്പ് സ്ഥാപകനുമായ തൃക്കൂർ മഠത്തിൽ പരേതനായ അനന്തരാമന്റെ മകൻ ബലരാമൻ (ബലരാമൻ സ്വാമി- 58) കോവിഡ് ബാധിച്ചു മരിച്ചു. പനിയെ തുടർന്ന് ശനിയാഴ്ചയാണു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ മരിച്ചു. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അമ്മ: സുഭദ്ര. സംസ്കാരം ഇന്നു രാവിലെ 11 ന് കുരിയച്ചിറ കോർപറേഷൻ ശ്മശാനത്തിൽ.