ദേ​ശീ​യ ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​രുത്: ഹൈ​ക്കോ​ട​തി

12:17 AM Sep 27, 2020 | Deepika.com
കൊ​​​ച്ചി: ദേ​​​ശീ​​​യ ഓ​​​പ്പ​​​ണ്‍ സ്‌​​​കൂ​​​ള്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് എ​​​ല്‍​എ​​​ല്‍​ബി പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കോ​​​ള​​​ജി​​​ലെ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ ഇ​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്‌​​​സി​​ന് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​യ​​​തി​​​നാ​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന​​​ത് അ​​​യോ​​​ഗ്യ​​​ത​​​യാ​​​യി കാ​​​ണേ​​​ണ്ടെ​​​ന്നും ഇ​​​വ​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഓ​​​പ്പ​​​ണ്‍ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്ക് പൂ​​​ത്തോ​​​ട്ട​​​യി​​​ലെ ശ്രീ​​​നാ​​​രാ​​​യ​​​ണ ലോ ​​​കോ​​​ള​​​ജി​​​ലെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ ബി​​​എ എ​​​ല്‍​എ​​​ല്‍​ബി, ബി​​​ബി​​​എ എ​​​ല്‍​എ​​​ല്‍​ബി എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.