ബിഫാം പരീക്ഷ: നിശ്ചയിച്ച സമയത്ത് നടത്തണമെന്ന് ഹര്‍ജി
12:17 AM Sep 27, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്തെ ബിഫാം അവസാനവര്‍ഷ പരീക്ഷ യുജിസി നിഷ്കര്‍ഷിച്ച സമയത്ത് നടത്താനായി ആരോഗ്യ സര്‍വകലാശാലയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കഴിഞ്ഞ ഏപ്രില്‍ 20നായിരുന്നു പരീക്ഷ നടത്താന്‍ സര്‍വകലാശാല നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇതു നടന്നില്ല. ഒടുവില്‍ സെപ്റ്റംബര്‍ 30നകം പരീക്ഷ നടത്താന്‍ യുജിസി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ആരോഗ്യസര്‍വകലാശാല നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.