തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി കെ.ടി. ജലീലിനെ എ കെ ജി സെന്ററിലേക്കു വിളിപ്പിച്ചു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ചോദ്യം ചെയ്ത കാര്യങ്ങൾ കോടിയേരിയെ ജലീൽ ധരിപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെ സംബന്ധിച്ച് കോടിയേരി ജലീലിനോട് ആശങ്ക പങ്കുവച്ചതായാണ് വിവരം. ഇനിയുള്ള പ്രതികരണങ്ങൾ ശ്രദ്ധയോടെ വേണമെന്നും വൈകാരികമായി പ്രതികരിക്കരുതെന്നും മന്ത്രിയോട് കോടിയേരി ആവശ്യപ്പെട്ടു.
എന്നാൽ, സ്വപ്നയുമായി വ്യക്തിപരമായ ബന്ധമല്ലാതെ ബിസിനസുകളിലൊന്നും ഇടപെട്ടിട്ടില്ലെന്നും സർക്കാരിനും പാർട്ടിക്കും ദോഷം വരുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും ജലീൽ പറഞ്ഞു.
മന്ത്രി ജലീലിനെ കോടിയേരി വിളിപ്പിച്ചു
01:34 AM Sep 26, 2020 | Deepika.com