കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ കഴിയുന്ന ആറു പ്രതികള്‍ക്കായി സിബിഐ ഇന്റര്‍പോളിനെ സമീപിച്ചു. കേസിലെ മൂന്ന്, 10, 15, 20, 29, 30 പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദീഖുല്‍ അക്ബര്‍, കുഞ്ഞാണി എന്ന അഹമ്മദ്കുട്ടി, രാജു എന്ന രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കായാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഇവര്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പേര്‍ക്കെതിരേയും കോടതി മുമ്പ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസിലെ പ്രതി സ്വപ്നയുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടു വരെ നീട്ടി.
സ്വര്‍ണക്കടത്ത് കേസ്: സിബിഐ ഇന്റര്‍പോളിനെ സമീപിച്ചു
12:25 AM Sep 26, 2020 | Deepika.com