അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന്
12:25 AM Sep 26, 2020 | Deepika.com
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു തയാറാക്കി വരുന്ന വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേക്കു മാറ്റിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചില ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം നീട്ടിയത്.