തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകാത്ത സുപ്രീംകോടതി നടപടിയെ കെപിസിസി സ്വാഗതം ചെയ്യുന്നു. സിബിഐ എന്നുകേൾക്കുന്പോൾ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു. സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സർക്കാർ ചെലവാക്കേണ്ടത്. അതിന് സിപിഎം പാർട്ടി ഫണ്ട് കണ്ടെത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പെരിയ സിബിഐ അന്വേഷണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
12:25 AM Sep 26, 2020 | Deepika.com