അസഹിഷ്ണുതയുടെ ഉഷ്ണഭൂമികൾ
കൊച്ചേട്ടന്റെ കത്ത് / സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞദിവസം മധ്യകേരളത്തിലെ നഗരത്തിലൂടെ കാറിൽ യാത്രചെയ്യുകയാണ്. മുന്നിൽ ആൾക്കൂട്ടം. മുന്നിൽ പോയ ഒരു ബൈക്കും കാറും തമ്മിൽ അല്പം ഉരസിയോ എന്നു സംശയം. ബൈക്ക് യാത്രക്കാരൻ നടുറോഡിൽ ബൈക്ക് നിർത്തി കാറിനടുത്തുവന്ന് കാർഡ്രൈവറെ അസഭ്യം കൊണ്ട് പൊതിയുകയാണ്. കാറിന്റെ ചില്ല് താഴ്ത്തിച്ച് ഡ്രൈവറെ മർദ്ദിക്കുവാൻ തുടങ്ങിയപ്പോൾ കാർ ഡ്രൈവർ കാർ മുന്നോട്ടെടുത്ത് വേഗത്തിലോടിച്ചുപോയി. ബൈക്കുകാരൻ പിന്നാലെ പാഞ്ഞു... ശേഷം കാര്യങ്ങൾ എന്തായെന്നറിയില്ല. എന്തായാലും ബൈക്കുകാരന്റെ തെറി വഴിനീളെ ചിതറിക്കിടപ്പുണ്ടായിരുന്നു!
ഒരു സിസ്റ്ററിന്റെ ഓണപ്രസംഗവിവാദം കേരളത്തിൽ കത്തിപ്പടർന്ന് വൈറലായിരുന്നു. ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷമാണ് എന്ന് സിസ്റ്റർ പ്രസംഗിച്ചു. നമ്മൾ ഇതുവരെ കേട്ട ഓണക്കഥകൾ സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ടെഴുതിയ കഥ മഷിത്തണ്ടുരച്ചു മായ്ക്കുന്നപോലെ കുറേപ്പേർ വന്ന് മലയാളിയുടെ മനസിൽനിന്നു മായ്ക്കുവാൻ ശ്രമിക്കുകയാണ്.
ഇന്നോളം മലയാളി പൂവിട്ടു വാഴ്ച നടത്തിയ ഓണസങ്കല്പങ്ങളെല്ലാം അസഹിഷ്ണുതയുടെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്താൻ ചിലർ ശ്രമിക്കുകയാണ്. ഒരു ജനതയുടെ ഒരുമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവബോധം വിഭാഗീയവിചാരങ്ങളുടെ ഇരയായി ഗതകാലങ്ങളുടെ അഗാധങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുകയാണ്.
മലയാളിക്ക് സഹിഷ്ണുതാബോധം നഷ്ടമാകുകയാണോ? ഇത്ര അസഹിഷ്ണുവാകുന്നതെന്തിനാണ്.? പരസ്പരമുള്ള പെരുമാറ്റത്തിൽ അപമര്യാദയുടെ അമിട്ടുകൾ പൊട്ടുന്പോൾ ഞെട്ടിത്തരിച്ച് മര്യാദ മരിച്ചുവീഴുകയാണ്. സമൂഹമനസിലെ മര്യാദയുടെ മരണം കണ്ട് മാന്യത മലയാളിയുടെ പടിയിറങ്ങി ഓടുകയാണ്. അസഹിഷ്ണുതയുടെ ഉഷ്ണഭൂമികളിൽ മലയാളിയുടെ മാന്യതയും മര്യാദയും മരണവെപ്രാളത്തിലാണ്.
എന്തിനാണ് മലയാളി ഇങ്ങനെ പെരുമാറുന്നത്. പെരുമഴ വെള്ളം വീണ് അഴുക്കുചാൽ കരകവിഞ്ഞൊഴുകുന്നപോലെ വർഗീയതയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് മലയാള സമൂഹമനസിലൂടെ കലങ്ങി ഒഴുകാൻ തുടങ്ങിക്കഴിഞ്ഞു! അസഹിഷ്ണുത മുതിർന്നവരുടെ പെരുമാറ്റത്തിന്റെ അടിസ്ഥാന സ്വഭാവമാകുന്പോൾ ബാലമനസുകൾക്കും സംയമനത്തിന്റെ ശൈലി അപരിചിതമാകുകയാണ്.
കൊറോണക്കാലത്ത് മുതിർന്നവരും കുട്ടികളും അസഹിഷ്ണുത വളർന്ന് പെരുമാറ്റത്തിലെ സംയമനത്തിന്റെ രീതി മറക്കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന വൈകാരിക വിസ്ഫോടനങ്ങളിൽ വിചാരം ദുർബലമാകുന്പോൾ എത്ര കുട്ടികളാണ് സ്വന്തം ജീവന് വിലപറഞ്ഞ് മരണത്തിന് അടിമയാകുന്നത്! കൊറോണക്കാലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം എഴുപതു കഴിഞ്ഞു. ടിവി കാണുന്പോൾ ഇരിക്കുന്ന കസേരയെച്ചൊല്ലിയുള്ള വാക്കുതർക്കം ഒരു കുഞ്ഞുചേച്ചിയും അനിയത്തിയും തമ്മിലുള്ള വഴക്കിലെത്തി. അനിയത്തി തൊടിയിലെ കുളത്തിൽ ചാടി ജീവനൊടുക്കിയത് കഴിഞ്ഞയാഴ്ചയാണ്.
പ്രിയ കൂട്ടുകാരെ, നയവും മയവും പെരുമാറ്റത്തിന്റെ ഭാഷയാക്കാൻ മറന്നുപോകരുത്. നമുക്ക് വിനയമുള്ളവരായിക്കൂടേ? വിനയം ഒരു നയമാണ്. വിശേഷപ്പെട്ട നയം! വിനയത്തിന്റെ വിനിമയമാണ് മര്യാദയുള്ള പെരുമാറ്റത്തിലൂടെ വെളിപ്പെടുന്നത്. മാന്യതയുള്ളവരുടെ കാഴ്ചയും കാഴ്ചപ്പാടും അവരുടെ നയപരമായ ആശയവിനിമയത്തിന്റെ അടിത്തറയാണ്. എന്നാൽ അസഹിഷ്ണുതയുടെ മാരക വൈറസുകൾ പടർന്ന് മര്യാദയുടെ മരണം സംഭവിക്കുന്ന മലയാളിയുടെ മനസിൽ നിന്ന് മാന്യത പടിയിറങ്ങി ഓടുകയാണ്. നമുക്ക് സഹിഷ്ണുത നമ്മുടെ സംസ്കാരമാക്കാം. സാംസ്കാരികസാക്ഷര സന്പന്നമായ സംസ്ഥാനമാകട്ടെ നമ്മുടെ കേരളം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ ഫാ. ആബേൽ ജന്മശതാബ്ദി കലോത്സവം, ഓൺലൈൻ കിഡ്സ് ഫെസ്റ്റ് മത്സരഫലം
ആക്ഷൻ സോംഗ് - എൽകെജി വിഭാഗം ഒന്നാം സ്ഥാനം: വജ്ര വി. പിള്ള - ക്രിസ്തുജ്യോതി കിൻഡർ ഗാർട്ടൻ, ചെത്തിപ്പുഴ. രണ്ടാം സ്ഥാനം: അനെക് എസ്.ജെ. - ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂൾ, ചായം, വിതുര, തിരുവനന്തപുരം. മൂന്നാം സ്ഥാനം: ആരാധനാ മേരി - ഗവ. യു.പി. സ്കൂൾ, കൂത്താട്ടുകുളം.
പ്രോത്സാഹന സമ്മാനങ്ങൾ - ഗൗരി എസ്.നായർ - ഹോളി ഗ്രെയ്സ് അക്കാദമി , കുരുവിളശ്ശേരി, ഇഷാൽ മെഹ്റിൻ ഫാത്തിമ - നിർമ്മല ജൂനിയർ സ്കൂൾ, മൂവാറ്റുപുഴ, സാൻവി സൂരജ് - വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂൾ, അങ്കമാലി, മീനാക്ഷി മനോജ് - ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്കൂൾ, ചന്പക്കുളം, ദൃശ്യ മറിയം ജിജോ - ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, കവടിയാർ, തിരുവനന്തപുരം, അക്ഷര ഹരീഷ് കെ. - സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പേരാന്പ്ര, ആൻ ജിതിൻ - സാൻജോ സിഎംഐ പബ്ലിക് സ്കൂൾ കൊടുവേലി, ഫാത്തിമാത്തു സഹ്റ സി - റാണി ജയ് നേഴ്സറി സ്കൂൾ, നിർമലഗിരി, അന്ന മരിയ ജോമോൻ - സെന്റ ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ, അൻവിയാ സതീഷ്, പ്രസന്റേഷൻ എച്ച് എസ് എസ്, കോഴിക്കോട്
ആക്ഷൻ സോംഗ് - യുകെജി വിഭാഗം
ഒന്നാം സ്ഥാനം: ആരാധ്യ എം.എ - ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂൾ, ചായം, വിതുര, തിരുവനന്തപുരം. രണ്ടാം സ്ഥാനം: ഭദ്ര സജിത് - സെന്റ് ജോസഫ് പബ്ലിക് സ്കൂൾ പൊള്ളത്തായ് ആലപ്പുഴ, മൂന്നാം സ്ഥാനം: ഇനാറാ സെലിൻ പി. - പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ, കോഴിക്കോട്. പ്രോത്സാഹന സമ്മാനങ്ങൾ - പവിത്ര പി.എസ്. നിർ്മല ജൂനിയർ സ്കൂൾ, മൂവാറ്റുപുഴ, അശ്വതി രൂപേഷ്, - റാണി ജയ് നേഴ്സറി സ്കൂൾ, നിർമ്മലഗിരി, നിവേദ്യ ആർ.നായർ - നവജീവൻ ബഥനി വിദ്യാലയ, നാലാഞ്ചിറ, ജോഹാനാ മേരി ജോബി - ക്രിസ്തുജ്യോതി കിൻഡർ ഗാർട്ടൻ, ചെത്തിപ്പുഴ, ആവണി എസ്്. നന്പ്യാർ, അഭിമന്യൂ കെ. (ഇരുവരും മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശ്രീകണ്ഠപുരം), തേജൽ ദിനകർ - സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പേരാന്പ്ര, എയ്ൻഡ്രില്ല തോമസ്, സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, പൊള്ളത്തായ്, ഗൗരി എസ് കൃഷ്ണ - ഫാ.തോമസ് പോരൂക്കര സ്രെൻട്രൽ സ്കൂൾ, ചന്പക്കുളം. അരുന്ധതി എസ്. - സെന്റ് മേരീസ് സ്കൂൾ, പാപ്പനംകോട്, ജിയോണ്‍ ജോ ജിൻസണ് - സെന്റ് പയസ് ടെൻത് കോണ്‍വെന്റ് പ്രീപ്രൈമറി സ്കൂൾ, വരാന്തരപ്പള്ളി.
കഥപറച്ചിൽ - എൽകെജി വിഭാഗം
ഒന്നാം സ്ഥാനം: നടാഷാ എം. - പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ, രണ്ടാം സ്ഥാനം: ട്രീസാ ഗ്രെയ്സ് ജോമി - സാൻജോ സിഎംഐ പബ്ലിക് സ്കൂൾ കൊടുവേലി, മൂന്നാം സ്ഥാനം: ഈവാ മാർഗ്ലിൻ തേരാറ്റിൽ - സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ, ഏൽത്തുരുത്ത്. പ്രോത്സാഹന സമ്മാനങ്ങൾ: മീനാക്ഷി മനോജ്, - ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്കൂൾ, ചന്പക്കുളം, അലൻ ഷാഹർ ഒ.എം., - പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ, ജോവാനാ ഇലിയാ ജോണ്സണ് - കാർമ്മൽ എച്ച്.എസ്.എസ്., ചാലക്കുടി, നജ ഫാത്തിമ - സെന്റ് പയസ് ടെൻത് കോണ്‍വെന്റ് പ്രീ പ്രൈമറി സ്കൂൾ, വരാന്തരപ്പള്ളി., ഹന്നാ മറിയം ഏലിയാസ് - വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂൾ, അങ്കമാലി, ജിയാനാ മേരി മെൽബി - കാർമ്മൽ നേഴ്സറി സ്കൂൾ, രാമപുരം, ദക്ഷാ പ്രജീഷ് യു.വി - സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പേരാന്പ്ര, ഇസബൽ ഗ്രേസ് ബെന്നി - നിർമല ജൂനിയർ സ്കൂൾ, മൂവാറ്റുപുഴ, ഇവാനാ സിജോ - സെന്റ് ജോസഫ് പബ്ലിക് സ്കൂൾ, നീലൂർ, ആത്മിക വിനീഷ് - സെന്റ് ജോസഫ് പബ്ലിക് സ്കൂൾ, തോട്ടുവാ.
കഥപറച്ചിൽ - യുകെജി വിഭാഗം
ഒന്നാം സ്ഥാനം: ഇനിയാ സുബിൻ - ക്രിസ്തുജ്യോതി കിൻഡർ ഗാർട്ടൻ, ചെത്തിപ്പുഴ, രണ്ടാം സ്ഥാനം: റയാൻ അബീഷ് - സാൻജോ സിഎംഐ പബ്ലിക് സ്കൂൾ കൊടുവേലി, മൂന്നാം സ്ഥാനം: ബിയോണ് റോസ് ബൈജു - മോഡേണ്‍ സെക്കറി സ്കൂൾ, കാഞ്ഞിരങ്ങാട്. പ്രോത്സാഹന സമ്മാനങ്ങൾ: ഫാത്തിമ ഹെസ കെൻസ്്, - പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ, ലൈബ നൂറിൻ, - സെന്റ് പയസ് ടെൻത് കോണ്‍വെന്റ് പ്രീ പ്രൈമറി സ്കൂൾ, വരാന്തരപ്പള്ളി, അനീസാ സുരേഷ് - എസ്.എച്ച്.പബ്ലിക് സ്കൂൾ, തൃക്കൊടിത്താനം, ആൽഫോൻസാ ജെയ്സണ്‍ - ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ, വെറ്റിലപ്പാറ, നിയാ ആൻ ടോംസി ഓലിക്കൽ - ലിറ്റിൽ ഫ്്ളവർ നേഴ്സറി സ്കൂൾ, കാഞ്ഞിരമറ്റം, പവിത്ര പി.എസ്. - നിർമല ജൂനിയർ സ്കൂൾ, മൂവാറ്റുപുഴ, അനന്യ അനൂപ് - സെന്റ് മേരീസ് സ്കൂൾ, പാപ്പനംകോട്, ആരുദ്ര കണ്ണംപാത്ത് - റാണി ജയ് കിൻഡർ ഗാർട്ടൻ നിർമലഗിരി, നിവേദ്യ ആർ. നായർ - നവജീവൻ ബഥനി വിദ്യാലയ, നാലാഞ്ചിറ, എൽസ മരിയ അജീഷ് - ക്ലൂണി പപ്ലിക് സ്കൂൾ, ചേപ്പുംപാറ, ളാക്കാട്ടൂർ.
ദീപിക ബാലസഖ്യം ബാലരംഗം
12:25 AM Sep 26, 2020 | Deepika.com