തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ(കീം)യില്‍ കോട്ടയം തെള്ളകം അബാദ് റോയല്‍ ഗാര്‍ഡനില്‍ കെ.എസ്. വരുണിന് ഒന്നാം റാങ്ക്. (സ്കോര്‍ 593.6776). കണ്ണൂര്‍ മാതമംഗലം ഗോകുലത്തില്‍ ടി.കെ. ഗോകുല്‍ ഗോവിന്ദ് (591.9297) രണ്ടും മലപ്പുറം മുസിലിയാര്‍ അങ്ങാടി തയ്യില്‍ പി.നിയാസ്മോന്‍ (585.4389) മൂന്നാം റാങ്കും നേടി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഓണ്‍ ലൈനായാണ് റാങ്ക് പ്രഖ്യാപനം നടത്തിയത്.
ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ കൊടുവായൂര്‍ ടെമ്പിള്‍ റോഡില്‍ പാണ്ടിയത്ത് അക്ഷയ് കെ. മുരളീധരന് (469. 0909) ഒന്നാം റാങ്ക് നേടി. കാസര്‍ഗോഡ് പരപ്പാ മാങ്കോട്ടയില് ജോയല്‍ ജയിംസ് രണ്ടും (468.8637) കൊല്ലം ഡീസന്റ് ജംഗ്ഷന് മേലേമഠത്തില്‍ ആദിത്യ ബൈജു ( 465.2273) മൂന്നും റാങ്ക് നേടി.
എന്‍ജിനിയറിംഗില്‍ കൊല്ലം ഡീസന്റ് ജംഗ്ഷന് മേലേ മഠത്തില്‍ ആദിത്യ ബൈജു നാലും കോഴിക്കോട് ചെവായൂര്‍ ആര്ദ്രത്തില് അദ്വൈത് ദീപക് അഞ്ചും കാസര്‍ഗോഡ് ബെന്ഡിച്ചാല് മുവാല്‍ കോമ്പൗണ്ടില്‍ ഇബ്രാഹിം സൊഹൈല്‍ ഹാരിസ് ആറും മലപ്പുറം മൗലിയാര്‍ അങ്ങാടി നനയ്ക്കല്‍ എന്‍. തസ്ളീം ബേസില്‍ ഏഴും റാങ്കുകള്‍ നേടി. തൃശൂര്‍ കൊടുവായൂര്‍ ടെമ്പിള്‍ റോഡില്‍ പാണ്ടിയത്ത് അക്ഷയ് കെ മുരളീധരന് എട്ടും മലപ്പുറം കുറ്റോലി ഉമ്മിണിയില്‍ യു .മുഹമ്മദ് നിഷാദ് ഒമ്പതും കോഴിക്കോട് ചാലിക്കര വണ്ണപ്പടിമീതല് എം.ആര്. അലീന പത്തും റാങ്കു നേടി.
പട്ടികജാതി വിഭാഗത്തില്‍ കൊല്ലം കൊട്ടാരക്കര സായ് വിഹാറില്‍ എം.ജെ. ജഗന് ഒന്നും കണ്ണൂര്‍ ബര്‍ണശേരി ഡിഫന്‍സ് സിവില്‍ ക്വാര്‍ട്ടേഴ്സില്‍ നീമാ പി. മണികണ്ഠന് രണ്ടും റാങ്കു നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം മേലുകാവുമറ്റം കുന്നുംപുറത്ത് അശ്വിന് സാം ജോസഫ് ഒന്നും കാസര്‍ഗോഡ് ഗുരുനഗര് പ്രസാദ് നിലയില്‍ ബി. പവനിത് രണ്ടും റാങ്ക് സ്വന്തമാക്കി.
ഈ വര്‍ഷം എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. ഇവരില്‍ നിന്നും യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിച്ച് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 53236 പേരാണ്. 54837 പേര് ഫാര്‍മസി പ്രവേശന പരീക്ഷയെഴുതിയതില്‍ 47081 പേര് റാങ്ക് പട്ടി കയില് ഉള്‍പ്പെട്ടു.
പ്രവേശനപരീക്ഷാ റാങ്ക് : എന്‍ജിനിയറിംഗില്‍ വരുണ്‍; ഫാര്‍മസിയില്‍ അക്ഷയ്
01:46 AM Sep 25, 2020 | Deepika.com