കോട്ടയം: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവീസ് ഫോറം കേരളത്തിലെ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികൾക്കായി ഏർപ്പെടുത്തിയ മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ടിനുള്ള പുരസ്കാരം കൊല്ലം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് (ക്യുഎസ്എസ്എസ്) സമ്മാനിച്ചു.
കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തിയാണു കൊല്ലം സോഷ്യൽ സർവീസ് സൊസൈറ്റിയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററിൽ നടത്തിയ ചടങ്ങിൽ ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ. എസ്. അൽഫോൻസ് സീറോമലബാർ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിലിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, പ്രോഗ്രാം ഓഫീസർ സിസ്റ്റർ എസ്ആർഎ ജെസീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊല്ലം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കേരള സോഷ്യൽ ഫോറം പുരസ്കാരം
01:37 AM Sep 25, 2020 | Deepika.com