സ്പ്രിങ്ക്ളർ കരാർ: നേട്ടം വിശദീകരിക്കാതെ മുഖ്യമന്ത്രി
01:37 AM Sep 25, 2020 | Deepika.com
തിരുവനന്തപുരം: സ്പ്രിംങ്ക്ളറുമായി കരാറിൽ ഏർപ്പെട്ടതു വഴി കേരളത്തിന് എന്തു നേട്ടമുണ്ടായെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയപ്പോൾ കാലാവധി നിശ്ചയിച്ചിരുന്നു. അതു കഴിഞ്ഞു എന്നു മാത്രം കരുതിയാൽ മതി എന്നായിരുന്നു കരാർ അവസാനിച്ചതിനേക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞത്.